
മാവേലിക്കര: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്നതായിരിക്കണമെന്ന് എം.എസ് അരുൺകുമാർ എം.എൽ.എ പറഞ്ഞു. ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്‌കൂളിന്റെ 34 ാമത് വാർഷികവും അവാർഡ് വിതരണവും സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ ഡോ.പി.ബി സതീഷ് ബാബു അദ്ധ്യക്ഷനായി. ശ്രീനാരായണ സാസ്‌കാരിക സമിതി സെക്രട്ടറി എസ്.സനിൽ കുമാർ സ്വാഗതം പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ എം.എൻ ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഷേർലി.പി ആനന്ദ്, സാംസ്‌കാരിക സമിതി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.കെ ശശിധരൻ, മീനാകുമാരി, വി.കെ പ്രസാദ്, ഷാജി, ആർ.ദാമോദരൻ, പൂർവ വിദ്യാർഥി സംഘടനയായ സ്മൃതിയുടെ പ്രതിനിധികളായ സൗഭാഗ്യ, ഉണ്ണി എസ്.മോഹൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള അവാർഡുകൾ എം.എൽ.എ വിതരണം ചെയ്തു. സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ലക്ഷ്മി ചന്ദ്ര നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.