ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് തൈക്കൽ ചിറയിൽ പരേതനായ നാരായണന്റെ മകനും കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രം ഭരണസമിതി അംഗവും കലാസാംസ്‌കാരിക പ്രവർത്തകനുമായ സി.എൻ.രാജേന്ദ്രൻ(41)നിര്യാതനായി. നിരവധി ഷോർട്ടി ഫിലിമുകൾ ഒരുക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അവിവാഹിതനാണ്. മാതാവ്: ശാന്ത. സഹോദരിമാർ: ഗീത,സീന,ഷീബ.