ആലപ്പുഴ: ഗവർണറും സംസ്ഥാന മന്ത്രിയും കറ പുരളാത്ത രാഷ്ട്രീയ നേതാവും ആയിരുന്ന കെ.ശങ്കരനാരായണന്റെ ദേഹവിയോഗത്തിൽ വി.ദിനകരൻ അനുശോചിച്ചു. നിയമസഭയിൽ അംഗമായിരുന്ന അവസരത്തിൽ അദ്ദേഹം നൽകിയ ഉപദേശങ്ങളും നിർദ്ദേശങ്ങളും നിയമസഭയിലെ ഒരു കന്നിക്കാരൻ എന്ന നിലയിൽ പ്രയോജനപ്പെട്ടത് ഓർമിക്കുന്നു.
മുൻ കൃഷി മന്ത്രി കെ.ശങ്കരനാരായണന്റെ നിര്യാണത്തിൽ കേരള സംസ്ഥാന നെൽനാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ അനുശോചിച്ചു.