special-gramasabha

മാന്നാർ: ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത മഹോത്സവം പഞ്ചായത്ത്തല പ്രത്യേക ഗ്രാമസഭ മാന്നാർ ഗ്രാമ പഞ്ചായത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിയുടെ അദ്ധ്യക്ഷത വഹിച്ചു. പ്രത്യേക ഗ്രാമസഭാ തീരുമാനം ടി.വി രത്നകുമാരി അവതരിപ്പിച്ചു. മാർഗ രേഖ പഞ്ചായത്ത് സെക്രട്ടറി ബിജു കെ.പി അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എൻ ശെൽവരാജൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.ആർ ശിവപ്രസാദ്, സുശാന്തിനി.എസ്, കെ.സി പുഷ്പലത, ഉണ്ണികൃഷ്ണൻ വി.കെ, സുനിത എബ്രഹാം, രാധാമണി ശശീന്ദ്രൻ, അനീഷ്‌ മണ്ണാരത്ത്, സെലീന നൗഷാദ്, ഷൈന നവാസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീത ഹരിദാസ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ തത്സമയ പഞ്ചായത്ത് ദിനാഘോഷ ഉദ്ഘാടനചടങ്ങ് ഓൺലൈനായി നടന്നു.യോഗത്തിൽ വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം സ്വാഗതം പറഞ്ഞു.