
മാന്നാർ: ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയെയും ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി സി.പി.എം മാന്നാർ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലിയിൽ ജനരോഷം ഇരമ്പി. സ്റ്റോർ ജംഗ്‌ഷന്‌സമീപം നടന്ന സമ്മേളനം ജില്ലാസെക്രട്ടറിയറ്റംഗം ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം പുഷ്പലത മധു അദ്ധ്യക്ഷയായി. ഏരിയാസെക്രട്ടറി പ്രൊഫ. പി.ഡി ശശിധരൻ, ജി.രാമകൃഷ്ണൻ, പി.എൻ ശെൽവരാജൻ, കെ.നാരായണപിള്ള, അഡ്വ.സി.ജയചന്ദ്രൻ, കെ.എം അശോകൻ, ടി.സുകുമാരി, വത്സല മോഹൻ എന്നിവർ സംസാരിച്ചു. പന്നായിക്കടവിൽ നിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.