മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കടവൂർ 145ാം നമ്പർ ശാഖായോഗത്തിലെ മൂന്നാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. ക്ഷേത്രതന്ത്രി കമലാസനൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6.30ന് ഗണപതിഹോമം, ശാന്തി ഹോമം, 7ന് ഗുരുപൂജ, 9.30ന് കലശപൂജ, കലശം എഴുന്നള്ളത്ത്, 10.30ന് സർവ്വൈശ്വര്യപൂജ, 11ന് പ്രഭാഷണം, പഠന ക്ലാസ്. മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം ആക്ടിംഗ് പ്രസിഡന്റ് ദേവരാജൻ അദ്ധ്യക്ഷനാവും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികളായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്രാ, വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ, അമ്പിളി, സുനി ബിജു എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി വിനോദ്.സി നന്ദി പറയും. ഉച്ചക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 5ന് സമൂഹ പ്രാർത്ഥന എന്നിവ നടക്കും.