s

മാവേലിക്കര: ഭരണിക്കാവിൽ നിന്നും എം.ഡി.എം.എയും ഗഞ്ചാവും പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. ഭരണിക്കാവ് തെക്കുംമുറി തണ്ടാശ്ശേരിൽ വീട്ടിൽ ശ്രീജിത്ത് കുമാർ (24) ആണ് അറസ്റ്റിലായിത്. വിവേകിന് എം.ഡി.എം.എ വാങ്ങാനുള്ള പണം അക്കൗണ്ട് വഴി നൽകിയതിനാണ് ശ്രീജിത്ത് കുമാർ അറസ്റ്റിലായത്.

കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിൽ നിന്നും നേരിട്ട് വാങ്ങിയ മയക്കുമരുന്ന് കായംകുളം, കുറത്തികാട്, വള്ളികുന്നം പ്രദേശങ്ങളിൽ വിൽക്കാൻ കൊണ്ടു വന്നതാണെന്ന് വിവേക് ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നതായി പൊലീസ് പറഞ്ഞു.എം.ഡി.എം.എ ക്വട്ടേഷൻ സംഘത്തിൽ നിന്നും വാങ്ങി വിവേക് വിൽപന നടത്താറുണ്ടെന്നും പൊലീസ് പറഞ്ഞു.

ന്യൂജെൻ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശ പ്രകാരം ജില്ലയിലാകെ കർശനമാക്കിയ മയക്കുമരുന്നു പരിശോധനയുടെ ഭാഗമായാണ് പ്രതികളെ പിടികൂടാനായത്. ശ്രീജിത്ത് കുമാറിനെ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ നിർദേശാനുസരണം കുറത്തികാട് സി.ഐ എസ്.നിസാമിന്റെ മേൽനോട്ടത്തിൽ കുറത്തികാട് എസ്.ഐ സുനുമോൻ, എസ്.സി.പി.ഒമാരായ നൗഷാദ്, സജിൽ, സാദിഖ് ലബ്ബ എന്നിവർ ചേർന്ന് ബംഗളൂരുവിലെ പീനീയ എന്ന സ്ഥലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.