
തുറവൂർ: തുറവൂർ ജംഗ്ഷനിലെ ജപ്പാൻ കുടിവെള്ള പൈപ്പിലുണ്ടായ തകരാർ പരിഹരിക്കാനുള്ള ജോലികൾ ആരംഭിച്ചു. ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപം ദേശീയ പാതയുടെ കിഴക്ക് ഭാഗത്തെ പ്രധാന വാൽവ് ചേംബറിനോട് ചേർന്നുള്ള ജോയിന്റിൽ ഉണ്ടായ പൊട്ടൽ മൂലമാണ് , പമ്പിംഗിനിടെ ശുദ്ധജലം ഒരാഴ്ചയായി പുറത്തേക്ക് ഒഴുകി പാഴായി കൊണ്ടിരുന്നത്. വേനൽക്കാലത്ത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം വെറുതെ പാഴായത് വ്യാപാരികൾക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നത് സംബന്ധിച്ച് കേരള കൗമുദി കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അറ്റകുറ്റപ്പണി നാളെ പൂർത്തിയാകുമെന്ന് തൈക്കാട്ടുശേരി പ്ലാന്റ് എ.ഇ. ജി.സുരേഷ് അറിയിച്ചു.