ആലപ്പുഴ: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ തിരുമല വാർഡിൽ പോഞ്ഞിക്കര അർച്ചനാലയത്തിൽ ഷിബുവിന്റെ മകൻ ആരോമൽ (22) ആണ് മരിച്ചത്. ഇന്നലെ അഞ്ചേകാലോടെ കുപ്പപ്പുറത്തിന് എതിർവശമുള്ള കരയിലാണ് സംഭവം. ശിക്കാരവള്ളത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന ആരോമലും സുഹൃത്തും ഉത്തരേന്ത്യക്കാരായ രണ്ട് അതിഥികളുമായി പോകുകയായിരുന്നു. മറ്റുള്ളവർ ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയപ്പോൾ ആരോമലിനെ കണ്ടില്ല. വള്ളത്തിൽ ചോരത്തുള്ളികളും കണ്ടതോടെ സുഹൃത്ത് ആളുകളെ വിളിച്ചുകൂട്ടി. തുടർന്ന് നടത്തിയ തെരച്ചിലിലാണ് ആരോമലിനെ കരയിൽ കഴുത്തും ഞരമ്പും മുറിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി ആരോമലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ മറ്റ് സംശയങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് നോർത്ത് പൊലീസ് പറഞ്ഞു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. മാതാവ്: സജിനി. സഹോദരി: അർച്ചന.