krishi

ഹരിപ്പാട്: കാർഷിക മേഖലയിൽ കരുവാറ്റ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന 'തരിശു രഹിത കരുവാറ്റ' പദ്ധതിയുടെയും, എല്ലാ കുടുംബങ്ങളെയും കൃഷിയിലേക്ക് ആകർഷിക്കുവാൻ ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണിരാജു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷനായിരുന്നു. ടി.മോഹൻകുമാർ, ഷീബ ഓമനക്കുട്ടൻ, വി.കെ.നാഥൻ, വി.രാജു, എം.ആർ.രാജി എന്നിവർ സംസാരിച്ചു.കൃഷി ഓഫീസർ വൃന്ദ സ്വാഗതം പറഞ്ഞു.