ആലപ്പുഴ: പുന്നപ്ര സെന്റ് ജോസഫ്സ് ഫെറോന ഇടവക ദേവാലയത്തിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദർശന തിരുനാൾ ഇന്ന് മുതൽ മേയ് 1 വരെ നടക്കും. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന കൊടിയേറ്റുകർമ്മത്തിനും സമൂഹബലിക്കും പുനലൂർ രൂപത മെത്രാൻ ഫാ.സെൽവസ്റ്റർ പൊന്നുമുത്തൻ മുഖ്യകാർമ്മികത്വം വഹിക്കും.