ph

കായംകുളം: കണ്ടല്ലൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് 1410 ൽ കേരസീമ നാളീകേര പദ്ധതി ആരംഭിക്കുന്നു. ആലോചനാ യോഗം കാർത്തികപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജി.ബാബുരാജ് ഉദ്‌ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് ബിജു ഈരിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിലെ അംഗങ്ങളുടെയും മറ്റ് ഇടപാടുകരുടെയും നാളീകേരം സംഭരിച്ച് മൂല്യ വർദ്ധിത ഉത്പന്നങ്ങളാക്കി വിറ്റഴിച്ച് കർഷകർക്ക് അവരുടെ നാളീകേരത്തിന് ന്യായവില ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ടല്ലൂർ കൃഷി ഓഫീസർ പി.എ. സജിത, മുതുകുളം വ്യവസായ വികസന ഓഫീസർ ജയൻ.ആർ എന്നിവർ പദ്ധതി വിശദീകരിച്ചു. മാനേജിംഗ് ഡയറക്ടർ ആർ.മിനിഭാനു ,ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.ടി.ബേബിലാൽ, എസ്.അനിലാൽ, ഒ.ശിവപ്രഭ, അംബിക രാജു, ടി. പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.