കുട്ടനാട് : വേനൽമഴയിൽ വിളവ് നശിച്ച കർഷകർക്ക് ഏക്കറിന് 50000 രൂപാ ആനുകൂല്യവും നഷ്ടപരിഹാരവും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് നോർത്ത് ബ്ലോക്കിലെ വിവിധ മണ്ഡലങ്ങളിൽ കൃഷി ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. കൈനകരിയിൽ ബ്ലോക്ക് പ്രസിഡന്റ് സി.വി.രാജീവ് കാവാലത്ത് യു.ഡി.എഫ് ചെയർമാൻ ജോസഫ് ചേക്കോടൻ നീലമ്പേരൂർ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഗോപകുമാർ തുടങ്ങിയ നേതാക്കൾ സമരം ഉദ്ഘാടനം ചെയ്തു. ഡി.ജോസഫ് ,ടോമിച്ചൻ പേരൂർ, ജി .സൂരജ് തുങ്ങിയവർ പങ്കെടുത്തു.