exam

ആലപ്പുഴ: ജില്ലയിൽ 121 കേന്ദ്രങ്ങളിലായി മാർച്ച് 30ന് ആരംഭിച്ച കേരള സിലബസ് പ്ലസ് ടു എഴുത്ത് പരീക്ഷകൾ അവസാനിച്ചു. പരീക്ഷകൾ കഴിയുമ്പോഴും വിദ്യാർത്ഥികളുടെ പ്രായോഗിക പരീക്ഷാ തിയതി സംബന്ധിച്ചുള്ള അവ്യക്തത അവസാനിച്ചിട്ടില്ല. ഹോം സയൻസ്, ഗാന്ധിയൻ സയൻസ്, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളുടെ പ്രായോഗിക പരീക്ഷ മേയ് 3ന് ആരംഭിക്കും. ഈ മാസം 28ന് മൂല്യ നിർണയം ആരംഭിക്കുന്ന വിഷയങ്ങളുടെ പ്രായോഗിക പരീക്ഷ, മൂല്യനിർണയം പൂർത്തിയായ ശേഷമേ ആരംഭിക്കൂ. അതിനാൽ പരീക്ഷകൾ പൂർണ തോതിൽ എന്ന് അവസാനിക്കുമെന്നതിൽ വ്യക്തമായ ചിത്രമായിട്ടില്ല. എസ്.എസ്.എൽ.സി.പരീക്ഷ 29 ന് അവസാനിക്കും.അവധിക്കാല അദ്ധ്യാപക പരിശീലനത്തിനു മുന്നോടിയായിയുള്ള എസ്.ആർ.ജി, ഡി.ഇ.ആർ.ജി പരിശീലനങ്ങൾക്കും തുടക്കമായിട്ടുണ്ട്.

പ്ലസ്ടു പരീക്ഷ എഴുതിയവർ

പെൺകുട്ടികൾ - 11840

ആൺകുട്ടികൾ - 13044

ആകെ - 24884

പ്രായോഗിക പരീക്ഷകളിലെ അവ്യക്തത ഒഴിവായിട്ടില്ല. പരീക്ഷ നടത്തുമെന്നല്ലാതെ ഭൂരിഭാഗം വിഷയങ്ങൾക്കും കൃത്യമായ തിയതി പറയാൻ സാധിച്ചിട്ടില്ല.

എസ്.മനോജ്, എ.എച്ച്.എസ്.ടി.എ

പ്രവേശനം തുടരുന്നു

പൊതു വിദ്യാലയങ്ങളിൽ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചുകഴിഞ്ഞു. ജില്ലയിൽ പൊതു വിദ്യാലയങ്ങൾ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളുടെ ഫലമായി കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഒന്നാം ക്ലാസിൽ ഇന്നലെ വരെ ചേർന്ന കുട്ടികളുടെ എണ്ണം

(ഉപജില്ലാ അടിസ്ഥാനത്തിൽ)

തുറവൂർ - 1073

ആലപ്പുഴ - 1064

അമ്പലപ്പുഴ - 317

ഹരിപ്പാട് - 347

ചേർത്തല -1543

ചെങ്ങന്നൂർ - 145

മാവേലിക്കര - 111

കായംകുളം - 342

ഏറ്റവും കൂടുതൽ കുട്ടകൾ പ്രവേശനം നേടിയത് ചേർത്തല ടൗൺ എൽ.പി.എസിലാണ്. 155 പേർ.

..........................................

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലായി 8 പുതിയ ഹൈടെക് സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനത്തിനായി ഒരുങ്ങുകയാണ്.

എ.കെ.പ്രസന്നൻ, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓഡിനേറ്റർ