കായംകുളം: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കായംകുളത്ത് വർഗീയ വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി. ജി.ഡി.എം ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി ടൗൺ ചുറ്റി പാർക്ക് മൈതാനിയിൽ സമാപിച്ചു. പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. കെ.എച്ച് .ബാബുജാൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ,നഗരസഭ ചെയർപേഴ്സൺ പി. ശശികല, ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.ശിവദാസൻ,പി. ഗാനകുമാർ,കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഷേക് പി.ഹാരീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ആർ.രാജശേഖരൻ,എസ്. നസീം തുടങ്ങിയർ സംസാരിച്ചു.