അമ്പലപ്പുഴ: ജില്ലയിൽ കൊവിഡിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെങ്കിലും ബോധവത്കരണവും സുരക്ഷാ നടപടികളും തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. എലിപ്പനിക്കെതിരെ പ്രത്യേക ജാഗ്രത തുടരേണ്ടതുണ്ട്. ചതുപ്പുനിലങ്ങൾ കൂടുതൽ ഉള്ളതും അവിടെ പണിയെടുക്കുന്ന തൊഴിലാളികളുമുള്ളതിനാൽ ഇവരിൽ പനിയായിട്ട് എത്തുന്നവർക്ക് പോലും എലിപ്പനി യാണെന്നു കരുതി ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.