
ഹരിപ്പാട്: ബാലസംഘം ഹരിപ്പാട് ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന വേനൽതുമ്പി കലാജാഥാ പരിശീലന ക്യാമ്പ് മണ്ണാറശാല യു.പി സ്കൂളിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബാലസംഘ ഏരിയ കൺവീനർ സി.എൻ.എൻ.നമ്പി അദ്ധ്യക്ഷനായി. മണ്ണാറശാല സ്കൂൾ ഹെഡ്മാസ്റ്റർ എം.എൻ ജയദേവൻ, എം. തങ്കച്ചൻ, കെ. മോഹനൻ സ്വാഗത സംഘം പ്രസിഡന്റ് എസ്.കൃഷ്ണകുമാർ, സെക്രട്ടറി കെ.മോഹനൻ, പി.മുരളീധര കുറുപ്പ്, ക്യാമ്പ് ഡയറക്ടർ നിധിൻ രാജ്, ശരണ്യ ബാബു, ഐശ്വര്യ, സച്ചു കൃഷ്ണൻ, അനന്ദു കൃഷ്ണൻ, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ആറു ദിവസത്തെ ക്യാമ്പിന് ശേഷം 10 മേഖലകളിലെ 20 കേന്ദ്രങ്ങളിൽ കലാജാഥാ പരിപാടികൾ അവതരിപ്പിക്കും.