
ഹരിപ്പാട്: ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അനുസ്മരണ സമ്മേളന നഗറിലേക്കുള്ള ദീപശിഖ പ്രയാണം ആറാട്ടുപുഴ മംഗലം കല്ലിശേരിൽ തറവാട്ടിൽ നിന്നും ആരംഭിച്ചു. സമ്മേളനം മുൻ എം.പി സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു. ഡി.കാശിനാഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അദ്ധ്യക്ഷൻ അഡ്വ.ടി.എസ്.താഹ, സാമൂഹ്യ മുന്നേറ്റ മുന്നണി ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ സലാം, പഞ്ചായത്ത് അംഗം പ്രസീദ സുധീർ, കെ.രാജീവൻ,ആർ.ചന്ദ്രൻ, ജി.സുരേഷ്,ആർ.സജീവൻ, കെ.പി. ചന്ദ്രൻ, എസ്. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു. ദീപശിഖാ പ്രയാണം ആലപ്പി ട്രാവൻകൂർ കേരള ഫുട്ബാൾ ക്ലബ് ( മുതുകുളം) നേതൃത്വത്തിൽ ദീപങ്കർ വിഷ്ണു, വിബിൻ,ആര്യൻ,സോജിൻ, ഹരിനാരായണൻ എന്നിവരാണ് നയിക്കുന്നത്. ദീപശിഖ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ആറാട്ടുപുഴ, കള്ളിക്കാട്, പെരുമ്പള്ളി, വാരണപ്പള്ളി, ചെറിയഴീക്കൽ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പന്മന ആശ്രമത്തിൽ എത്തിച്ചു.