ambala

അമ്പലപ്പുഴ: എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. പുന്നപ്ര എം.ഇ.എസ്.ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് നടന്ന മത്സരം എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് എ.എ.റസാഖ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എ.മുഹമ്മദ് ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലീം വിജയികൾക്കുള്ള കാഷ് അവാർഡുകൾ വിതരണം ചെയ്തു.എം.ഇ.എസ്.താലൂക്ക് സെക്രട്ടറി ഹസൻ.എം. പൈങ്ങാമഠം, എ.എൽ.ഹസീന,ഇ.അബ്ദുൽ അസീസ്, ഷാഹുൽ ഹമീദ്, ബഷീർ പോളക്കുളം, സക്കീന ,അസ്മത്ത് നൗഷീൻ, കെ.റഹീം, സുരേഷ്, ശിവകുമാർ,​ ജഗു എന്നിവർ സംസാരിച്ചു.