ഹരിപ്പാട്: നഗരസഭ 14-ാം വാർഡ് ജനനന്മ, ജനമൈത്രി റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ 30ന് രാവിലെ 9മുതൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. മുനിസിപ്പൽ ചെയർമാൻ കെ.എം.രാജു ഉദ്ഘാടനം ചെയ്യും. ജനനന്മ പ്രസിഡന്റ്‌ എൻ.വേണുഗോപാൽ അദ്ധ്യക്ഷനാകും.