
ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡിലെ നമ്പ്യാനവെളി, കുഞ്ചാപറമ്പ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് സ്‌നേഹ സംഘം എന്ന പേരിൽ പുതിയ റസിഡന്റ്സ് അസോസിയേഷൻ ആരംഭിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.ഉദയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം റ്റി.കെ.ശരവണൻ, മുനിസിപ്പൽ ഓഫീസ് റസിഡൻസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി പി.അനിൽകുമാർ, സ്‌നേഹ സംഘം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി.മുരളീധരൻ, സെക്രട്ടറി വി.ജെ ജോസഫ്, രജനി ഡി.എസ് എന്നിവർ സംസാരിച്ചു. 'പഴമയ്‌ക്കൊപ്പം പാട്ടിനൊപ്പം' പരിപാടി പുന്നപ്ര ജ്യോതികുമാറും സംഘവും അവതരിപ്പിച്ചു.