ambala

അമ്പലപ്പുഴ: കേരള വോളണ്ടറി ബ്ലഡ്‌ ഡൊണേഷൻ ഫോറത്തിന്റെയും പുന്നപ്ര കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ് എൻ.എസ്.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.റൂബിൻ വി. വർഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലഡ്‌ ഡോണേഷൻ ഫോറം സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ കോയ അദ്ധ്യക്ഷത വഹിച്ചു. എൻ .എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ. അനൂപ്, ബ്ലഡ്‌ ഡോണേഷൻ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആർ. സുഗുണാനന്ദൻ, വൈസ് പ്രസിഡന്റ്‌ ടി. എം. കുര്യൻ, ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അജ്മീർ ഖാൻ, കൗൺസിലർ ജാസ്മിൻ, ടെക്‌നിഷ്യൻ മാരായ ആശ, തുമ്പി, എൻ. എസ്. എസ് വോളന്റീർ സെക്രട്ടറി പാർവതി, ജീൻ എന്നിവർ നേതൃത്വം നൽകി.