ചാരുംമൂട്: ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് ദേശീയ പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായിതാമരക്കുളം ഗ്രാമ പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ നടന്നു. പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി വി.ജെസി പദ്ധതികൾ വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി. ഹരികുമാർ, ദീപാ ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു. പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളിൽ ശിവൻ പിള്ള, പി.ഷാഹുൽ ഹമീദ്റാവുത്തർ, ബി.തുളസീദാസ്, എസ്.ജമാൽ, ബഷീർ കുന്നുവിള, വസന്താ സോമൻ തുടങ്ങിയവർ സംസാരിച്ചു.