koval

ചാരുംമൂട് : കോവൽ കൃഷി നശിപ്പിച്ചതായി പരാതി. കടുവിനാൽ കണ്ണൻ കോമത്ത് സോമന്റെ കൃഷിയിടത്തിലെ കോവൽ വള്ളികളുടെ മൂട് നശിപ്പിക്കുകയാണുണ്ടായത്. താമരക്കുളം പഞ്ചായത്തിലെ വേടരപ്ലാവിലാണ് ഒരേക്കറോളം സ്ഥലത്ത് സോമൻ കോവൽ ,പയർ, കുക്കുമ്പർ എന്നിവ കൃഷി ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസമാണ് കൃഷികൾ നശിപ്പിച്ചത്. ഒരാഴ്ചയിൽ 150 കിലോയോളം കോവയ്ക്ക ലഭിച്ചു വരുന്ന കോവൽ ചെടികളാണ് നശിപ്പിച്ചത്. പയർ വള്ളികളും നശിപ്പിച്ചിട്ടുണ്ട്. നൂറനാട് പൊലീസിൽ പരാതി നൽകി