മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കടവൂർ 145-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിന്റെ മൂന്നാമത് പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന ആഘോഷ പരിപാടികൾ മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് ദേവരാജൻ അദ്ധ്യക്ഷനായി. പ്രണവസ്വരൂപാനന്ദ സ്വാമി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്രാ, യൂണിയൻ വനിതാ സംഘം സെക്രട്ടറി സുനി ബിജു, ശാഖാ സെക്രട്ടറി സി. വിനോദ് എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പി യോഗം കടവൂർ 145-ാം നമ്പർ ശാഖാ ഗുരുക്ഷേത്രത്തിന്റെ മൂന്നാമത് പ്രതിഷ്ഠാ വാർഷീകത്തോടനുബന്ധിച്ചു നടന്ന ആഘോഷ പരിപാടികൾ മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു