തുറവൂർ : എഴുപുന്ന തെക്ക് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത് കെട്ടിടത്തിൽ ഞാറ്റുവേല അഗ്രോ മാർട്ട് ആരംഭിച്ചു. കർഷകർക്ക് ആവശ്യമായ പച്ചക്കറി തൈകൾ, വിത്ത്, വളം, കീടനാശിനി, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവ ന്യായവിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. അഖിലാ രാജൻ, സി.ടി.വിനോദ്, ആഷാ ഷാബു, ഷൈലജൻ കാട്ടിത്തറ, ജെയിംസ് ആലത്തറ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് ജി. ഗോപിനാഥ് സ്വാഗതവും സെക്രട്ടറി കെ.എൻ. സതീശൻ നന്ദിയും പറഞ്ഞു.