മാവേലിക്കര: അഖില കേരള വിശ്വകർമ്മ മഹാസഭ 100-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മുൻ ട്രഷററായിരുന്ന ചെമ്പോലിൽ ജയചന്ദ്രന്റെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളമനം നടത്തി. സമ്മേളനം പ്രസിഡന്റ് ജി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഭ ജനറൽ സെക്രട്ടറി കെ.വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി എസ്.സുരേഷ്, എൻ.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.