മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലം ഗ്രാമസേവാ സമിതിയുടേയും കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുടേയും നെഹ്റു യുവകേന്ദ്രയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. കണ്ണമംഗലം തെക്ക് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ മേയ് 1ന് രാവിലെ 9 മുതൽ 1 മണിവരെ നടക്കുന്ന ക്യാമ്പ് വാർഡ് മെമ്പർ ലത.എസ്.ശേഖർ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ തൈറോയ്ഡ്, ഹിയറിംഗ് ടെസ്റ്റുകൾ സൗജന്യമായി നടത്തും. 9744936574, 9526088397.