election-vallikunnam

ചാരുംമൂട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് വള്ളികുന്നം മണയ്ക്കാട് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി. സി.പി.എം വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.വി.അഭിലാഷ് കുമാറാണ്

ഉപവരണാധികാരി ഭരണിക്കാവ് ബി.ഡി.ഒ ഡിൽഷാദ് മുമ്പാകെ ഇന്നലെ നാമനിർദ്ദേശ പത്രിക നൽകിയത്. എം.എസ്. അരുൺ കുമാർ എം.എൽ.എ , സി.പി.എം ജില്ലാ കമ്മിറ്റിയംഗം ആർ.രാജേഷ്, ഏരിയാ സെക്രട്ടറി ബി.ബിനു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വള്ളികുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, വി.കെ.അജിത്ത്, എ.എം ഹാഷിർ , കെ.സുമ, ജെ.രവീന്ദ്രനാഥ് ,സി.പി.ഐ നേതാക്കളായ ആർ.ബാലനുണ്ണിത്താൻ, കെ.ജയമോഹൻ, ഷാജി പണിക്കർ തുടങ്ങിയവർക്കൊപ്പമാണ് സ്ഥാനാർത്ഥി എത്തിയത്. സി.പി.എം അംഗമായിരുന്ന എസ്.രാജേഷിന്റെ മരണത്തെ തുടർന്നാണ് ഇവിടെ മേയ് 17 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി യിലെഹരീഷ് കാട്ടൂർ തിങ്കളാഴ്ച പത്രിക നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് സുഹൈർ വള്ളികുന്നമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി .