photo

ചേർത്തല: കേരളത്തിൽ വർഗീയ കലാപം സൃഷ്ടിച്ച് ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ആർ.എസ്.എസ് - എസ്.ഡി.പിഐ നടത്തുന്ന ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കുക, യഥാർത്ഥ വിശ്വാസികൾ വർഗീയതെക്കെതിരെ നിലപാട് സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചേർത്തല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രകടനവും പൊതു സമ്മേളനവും നടത്തി. ചേർത്തലയിൽ നടന്ന പ്രകടനത്തിലും സമ്മേളനത്തിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. മുനിസിപ്പൽ മൈതാനിയിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മി​റ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മി​റ്റിയംഗം എൻ ആർ ബാബുരാജ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.രാജപ്പൻനായർ സ്വാഗതംപറഞ്ഞു. എ.എസ്.സാബു,പി.എം. പ്രമോദ്,ബി.വിനോദ്,പി.ജി. മുരളീധരൻ,പി.ഷാജിമോഹൻ,പി.എസ്.ഗോപി, എം.ഇ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.