
ചേർത്തല: ബാലസംഘം സംസ്ഥാന വേനൽ തുമ്പി കലാജാഥ ചേർത്തല ഏരിയാ പരിശീലന ക്യാമ്പ് മുനിസിപ്പൽ ചെയർ പേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. ചേർത്തല ടൗൺ എൽ.പി.എസിൽ നടന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ജി.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ.ബാബുരാജ് ,അതുൽ രാധാകൃഷ്ണൻ ,ചേർത്തല രാജൻ, കുമാരി വിജയ,എസ്.ധനപാൽ, അനുശ്രീ,സൽമാ സുനിൽ, പി.ടി.സതീശൻ,എം.കെ.പുഷ്പകുമാർ എന്നിവർ സംസാരിച്ചു. കൺവീനർ കെ.കെ.പ്രതാപൻ സ്വാഗതം പറഞ്ഞു. 30 വരെ നടക്കുന്ന പരിശീലനത്തിൽ 17 കുട്ടികളും 5 പരിശീലകരുമാണ് പങ്കെടുക്കുന്നത്.