പൂച്ചാക്കൽ: ജോലിക്കിടെ ഇരുനില കെട്ടിടത്തിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 4-ാം വാർഡ് പടിഞ്ഞാറെ തമ്പുരാങ്കൽ വീട്ടിൽ രവീന്ദ്രൻ - ഓമന ദമ്പതികളുടെ മകൻ നിധീഷ് (30) മരിച്ചു. കഴിഞ്ഞ മാർച്ച് 12 ന് അർത്തുങ്കലിലെ ഒരു വീടിന്റെ ഇലക്ട്രിക് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിസയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. സഹോദരങ്ങൾ: രാധ, സാവിത്രി.