മാവേലിക്കര: സി.പി.എം നേേതൃത്വത്തിൽ മാവേലിക്കരയിൽ നടന്ന വർഗീയ വിരുദ്ധ റാലി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കോശി അലക്‌സ്, ലീല അഭിലാഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ.മധുസൂദനൻ സ്വാഗതം പറഞ്ഞു. വൈകിട്ട് ബുദ്ധ ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സമ്മേളന സ്ഥലത്ത് സമാപിച്ചു.