
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ടി.കെ.മാധവന്റെ 92- മാത് ചരമവാർഷികം നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു.അനുസ്മരണസമ്മേളനം ടി.കെ.മാധവന്റെ ചെറുമകൻ എൻ. ഗംഗാധരൻ ഉദ്‌ഘാടനം ചെയ്‌തു. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. അശോകപണിക്കർ അദ്ധ്യക്ഷനായി. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ, സെക്രട്ടറി എൻ. അശോകൻ, പ്രിൻസിപ്പൽ ഡോ. പി.പി.ഷർമിള, പ്രൊഫ. ശ്രീമോൻ, എസ്. ജയറാം തുടങ്ങിയവർ പങ്കെടുത്തു.