ambala

അമ്പലപ്പുഴ: കേന്ദ്ര,സംസ്ഥാന കാർഷിക മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടന്ന കാർഷിക അനുകൂല്യങ്ങളെ ക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ പ്രസിഡന്റ്‌ കെ.കവിത ഉദ്ഘാടനം ചെയ്തു.വി.എൽ.ഇ ശശീശ്വരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സിയാദ്, മെമ്പർമാരായ നിഷമോൾ, അപർണ്ണ സുരേഷ് ബാബു, മനോജ്‌ കുമാർ, കൃഷി ഓഫീസർ മുഹ്സിന മുഹമ്മദ്‌, എസ്.ബി.ഐ മാനേജർ ആശാദേവി, തുടങ്ങിയവർ സംസാരിച്ചു.