ഹരിപ്പാട്: മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ചേപ്പാട്, പള്ളിപ്പാട് പഞ്ചായത്തുകളിലെ കിടപ്പുരോഗികൾക്കു ആരോഗ്യപരിചരണവും,സൗജന്യ മരുന്നുകളും നൽകുന്ന പാലിയേറ്റീവ് ഭവനസന്ദർശനം നടന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. സാന്ത്വനം ആരോഗ്യ വിഭാഗം ചെയർമാൻ ശശാങ്കൻ, ജോയിന്റ് സെക്രട്ടറി രഘു കളത്തിൽ,മാത്യു ഡാനിയൽ,ജി ഹരികുമാർ,അജിത് തോട്ടൊലിൽ എന്നിവർ പങ്കെടുത്തു.