ഓച്ചിറ: പ്രയാർ കളീക്കശ്ശേരിൽ ഭഗവതിക്ഷേത്ര കുടുംബയോഗം മേയ് 8ന് രാവിലെ 11ന് നടത്താൻ തീരുമാനം. യോഗത്തിൽ ഹൈക്കോടതി നിയോഗിച്ച റിസീവർ അഡ്വ.എം.വി.എസ് നമ്പൂതിരി പങ്കെടുക്കും. കുടുംബയോഗം വിളിച്ചുകൂട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്ന കോടതി നിർദ്ദേശാനുസരണമാണ് യോഗം വിളിക്കുന്നതെന്ന് കൊല്ലം കാവുങ്കൽ, കരുനാഗപ്പള്ളി, പുതുപ്പള്ളി സംയുക്ത കുടുംബയോഗ ഭാരവാഹികളായ കെ.കെ ശശിധരൻ, ബാബുരാജ്, ബേബികുട്ടൻ, സുരേഷ്, ജയകുമാർ എന്നിവർ അറിയിച്ചു.അവകാശി തർക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന ക്ഷേത്രം ഹൈക്കോടതി നിർദ്ദേശാനുസരണം റിസീവർ അഡ്വ. എം.വി.എസ് നമ്പൂതിരി, തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഭക്തജനങ്ങൾക്കായി തുറന്ന് നൽകിയിരുന്നു.