
ആലപ്പുഴ: സർവീസിൽ നിന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. കേരളാ പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി.ജയദേവ്. മുതിർന്ന പൗരന്മാരായ പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾക്ക് പരിഹാരം കണാൻ വിവിധ തലങ്ങളിൽ സംവിധാനം ഒരുക്കുമെന്നും ജി.ജയദേവ് പറഞ്ഞു. വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.എൻ.ബാൽ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ വിശദീകരണം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്.ശ്രീകുമാർ നടത്തി. ആലപ്പുഴ ഡി.വൈ.എസ്.പി എൻ.ആർ.ജയരാജ്, സംസ്ഥാന ഭാരവാഹികളായ വൈസ് പ്രസിഡന്റ് കെ.ഖാദർ കുഞ്ഞ്, സെക്രട്ടറി എസ്.മുഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.വേണഗോപാൽ പ്രവർത്തന റിപ്പോർട്ടും വരവുചെലവ് കണക്കും കെ.പി.ഗോപാലകൃഷ്ണൻ പ്രമേയങ്ങളും അവതരിപ്പിച്ചു. ജി.രാജേന്ദ്രൻ സ്വാഗതവും ഷരീഫാബീവി നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എൻ.ബാൽ (പ്രസിഡന്റ്), കെ.വേണുഗോപാൽ (ജനറൽ സെക്രട്ടറി), എസ്.മുഹമ്മദ് കബീർ (ട്രഷറർ), പി.വേലായുധൻ പിള്ള, എം.ചന്ദ്രബാബു, ഡി.രവീന്ദ്രൻ, എം.മോഹൻലാൽ (വൈസ് പ്രസിഡന്റുമാർ), ഒ.ഇക്ബാൽ, ടി.വി.മോഹൻദാസ്, സി.ബി.വിമൽകുമാർ, കെ.എൻ.സലീം (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെയും സംസ്ഥാന നിർവാഹക സമിതിയിലേയ്ക്ക് ജി.രാജേന്ദ്രനെയും തിരഞ്ഞെടുത്തു.