ph

വള്ളികുന്നം: നെൽകൃഷിയിൽ നൂറുമേനി വിളയിച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ. വള്ളികുന്നം പേച്ചിറ വയലിലെ 65 ഏക്കറിലാണ് കെ.കെ.എം.ജി.വി.എച്ച്.എസ്.എസിലെ ചാംമ്പ്യൻസ്‌ - 85 ന്റെ നേതൃത്വത്തിൽ കൃഷി ചെയ്തത്. കൃഷി ഓഫീസർ നിഖിൽ ആർ.പിള്ള കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു.ആർ.അജയൻ, ശങ്കരൻകുട്ടി, സാം ജോൺ, സത്താർ ഓച്ചിറ ,നാസർ, രമേശൻ, രഘു, നിസാർ, വഹാബ്, ദീപ എന്നിവർ സംസാരിച്ചു. ഇത് കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ രണ്ടാം തവണയാണ് കൂട്ടായ്മ നെൽകൃഷി ഇറക്കിയത്.