
അമ്പലപ്പുഴ:പാടശേഖരത്തിന് സമീപം തളർന്ന് അവശനായ അവസ്ഥയിൽ കണ്ട 70 വയസു പ്രായം വരുന്ന വൃദ്ധനെ പുന്നപ്ര പൊലിസ് ശാന്തി ഭവനിൽ എത്തിച്ചു.കഴിഞ്ഞ രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെയാണ് വെട്ടിക്കരി പാടശേഖരത്തിന് സമീപം തളർന്ന അവശനായ അവസ്ഥയിൽ വ്യദ്ധനെ കണ്ടത്. പേരോ നാടോ പോലും ഓർക്കാൻ പറ്റാത്ത അവസ്ഥയിലാണ് വ്യദ്ധൻ. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ഇദ്ദേഹത്തിനു ഭക്ഷണവും വസ്ത്രവും നൽകി സ്വീകരിച്ചു. ഇദ്ദേഹത്തെ കുറിച്ച് അറിയാവുന്നവർ 9447403035 എന്ന നമ്പരിൽ ബന്ധപെടണമെന്ന് ബ്രദർ ആൽബിൻ അറിയിച്ചു.