photo

ആലപ്പുഴ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ അവലൂക്കുന്ന് വാത്തിക്കാട് വീട്ടിൽ വിനുവിനെയാണ് ( ടെമ്പർ വിനു-32) എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവിന്റെ റിപ്പോർട്ടിനിനെ തുടർന്നാണ് നടപടി.