manakkad

ചാരുംമൂട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് വള്ളികുന്നം -മണയ്ക്കാട് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക നൽകി.

യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ എക്ലിക്യൂട്ടീവ് സുഹൈർ വള്ളികുന്നമാണ് പത്രിക നൽകിയത്.

ഉപവരണാധികാരി ഭരണക്കാവ് ബി.ഡി.ഒ ദിൽഷാദ് മുമ്പാകെയാണ് പത്രിക നൽകിയത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ , ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ , ജനറൽ സെക്രട്ടറിമാരായ രാജൻ പൈനുംമൂട് , ബി.രാജലക്ഷമി, മണ്ഡലം പ്രസിഡന്റുമാരായ ജി.രാജീവ് കുമാർ, പി.രാമചന്ദ്രൻ പിള്ള , എസ്.വൈ. ഷാജഹാൻ,ആർ. വിജയൻ പിള്ള , കെ.ഗോപി, ആനി വർഗ്ഗീസ്,

രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. പത്രിക സമർപ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു .എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പി യിലെ ഹരീഷ് കാട്ടൂർ , എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിസി.പി.എം ലെ കെ.വി. അഭിലാഷ് കുമാർ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പത്രിക നൽകിയിരുന്നു. .വള്ളികുന്നം ഗ്രാമ പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് വി. ചന്ദ്രബോസ് (സ്വതന്ത്രൻ ) ഗോവിന്ദ് നരായൺ (എൽ.ഡി.എഫ് - ഡമ്മി ) എന്നിവരുമടക്കം 5 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയിട്ടുള്ളത്.സൂഷ്മ പരിശോധന ഇന്ന് രാവിലെ 11 ന് നടക്കുമെന്ന് ഉപവരണാധികാരി ഭരണിക്കാവ് ബി.ഡി.ഒ ദിൽഷാദ് അറിയിച്ചു.