മാന്നാർ: കുട്ടംപേരൂർ ചേപ്പഴത്തിൽ ശ്രീവസൂരിമാല ഭദ്രകാളിക്ഷേത്രത്തിൽ മേടഭരണി മഹോത്സവത്തിന് നാളെ തുടക്കമാകും. ശ്രീ ഭദ്രയുടെ തിരുമുടിയുള്ള മദ്ധ്യ തിരുവിതാംകൂറിലെ പുരാതനമായ ഈ ക്ഷേത്രത്തിൽ ആണ്ടിലൊരിക്കൽ മാത്രമുള്ള തിരുമുടി ദർശനം , മുടി എഴുന്നള്ളിപ്പ് , വലിയ ഗുരുതി എന്നിവയും ഉണ്ടാകും. ഇന്ന് അഖണ്ഡനാമജപയജ്ഞം. ഉത്സവം ഒന്നാംദിവസമായ നാളെ രാവിലെആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9 മുതൽ കളമെഴുത്തും പാട്ടും, എട്ടു മുതൽ വൈകിട്ട് അഞ്ച് വരെ ഭാഗവത പാരായണം, ആറിന് കളമെഴുത്തും പാട്ടും. 30 ന് എട്ടു മുതൽ മൃത്യുഞ്ജയഹോമം, ഒമ്പതിന് നൂറുംപാലും, വൈകിട്ട് 7.30 നു വേലൂർ പരമേശ്വരൻ നമ്പൂതിരി നടത്തുന്ന പ്രഭാഷണം.മേയ് 1 ന് രാവിലെ 8.20 നും 9 നും മദ്ധ്യേ വർഷത്തിൽ ഒരിക്കൽമാത്രം ദർശനം തരുന്ന തിരുമുടിഅമ്പലം തുറക്കും. തുടർന്ന് തിരുമുടിമുമ്പിൽ പറ,അർച്ചന. വൈകിട്ട് ആറുമുതൽ എണ്ണയ്ക്കാട് ശ്രീ നാലുവിള ദേവീക്ഷേത്രത്തി നിന്നും പുഷ്പകലശം വഹിച്ച്കൊണ്ടുള്ള രഥഘോഷയാത്ര. തുടർന്ന് പുഷ്‌പാഭിഷേകം, രാത്രി പത്തിന് സേവ. രാത്രി 12 മുതൽ തിരുമുടിയെഴുന്നള്ളിപ്പ്, കുലവാഴവെട്ട്, തുടർന്ന് വലിയ കാണിയ്ക്ക, വലിയ ഗുരുതി. മെയ് രണ്ട്മുതൽ അഞ്ച് വരെ നട അടയ്ക്കും. ആറിന് നടതുറപ്പ് മഹോത്സവം നടക്കും.