മാന്നാർ: ചെന്നിത്തല പഞ്ചായത്ത് റസിഡൻസ് വെൽഫെയർ (ക്ലിപ്തം) നമ്പർ. എ. 1227 കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം 30 ന് രാവിലെ 11ന് കാരാഴ്മ ശ്രീ ദുർഗാദേവീ ക്ഷേത്രത്തിനു സമീപം സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എം.എസ്.അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും. സി.പി.ഐ ജില്ലാ സെക്രട്ടറി ആർ.നാസർ മുഖ്യ പ്രഭാഷണവും കേരള ബാങ്ക് ഭരണസമിതി അംഗം എം.സത്യപാലൻ സ്ഥിര നിക്ഷേപം സ്വീകരിക്കലും നടത്തുമെന്ന് പ്രസിഡന്റ് കെ.കലാധരൻ അറിയിച്ചു.