ചേർത്തല: ജനസമ്പർക്ക സമിതിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിനായി ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വിംഗ് രൂപീകരിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഐസക് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ ടി.പി.ഉത്തമൻ,സെക്രട്ടറി മുത്തുസ്വാമി,അഡ്വ.ജി. സോമനാഥ്,കെ.എൻ.കെ കുറുപ്പ്,ടി.അച്യുതൻ,രമേശ് ദിവാകരൻ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഐസക് വർഗീസ് (പ്രസിഡന്റ്),കെ.എ. പരമേശ്വരൻ, കൃഷ്ണ ഗിരീഷ് (വൈസ് പ്രസിഡന്റുമാർ),മുത്തുസ്വാമി (സെക്രട്ടറി),പ്രമോദ് (ജോയിന്റ് സെക്രട്ടറി), കെ.എൻ.കെ കുറുപ്പ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.