ചേർത്തല: മായിത്തറ ചെറുവള്ളി കുടുംബ ക്ഷേത്രത്തിലെ ഉത്തൃട്ടാതി മഹോത്സവവും കളമെഴുത്തും പാട്ടും ഇന്നും നാളെയുമായി നടക്കും.ഇന്ന് രാവിലെ ഗണപതിഹോമം,ഭഗവതി സേവ തുടർന്ന് ബ്രഹ്മകലശപൂജ,10ന് കലശാഭിഷേകം, തുടർന്ന് നിവേദ്യപൂജ,അന്നദാനം.രാത്രി 8.30ന് നാഗയക്ഷിക്കളം. 29ന് രാവിലെ 9ന് കൂട്ടക്കളം.ക്ഷേത്രം തന്ത്രി വൈക്കം വിനോദ് ശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകും.