a

മാവേലിക്കര: ദേശാഭിമാനി ടി.കെ മാധവന്റെ 92ാം ചരമവാർഷികം ചെട്ടികുളങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സമ്മേളനം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബെന്നി ചെട്ടികുളങ്ങര അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോൺ.കെ.മാത്യു, സൗത്ത് മണ്ഡലം പ്രസിഡന്റ് വിജയകുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ ശശി രാജ്, സുനിൽകുമാർ കണ്ണമംഗലം, കെ.രാമചന്ദ്രൻ, തമ്പി വർഗീസ്, തോമസ്.കെ.രാജു, രാജു രാജ്കോട്ട്, ഓമനക്കുട്ടൻ, രവി കണ്ണമംഗലം എന്നിവർ സംസാരിച്ചു.