ചേർത്തല: കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ചേർത്തലയിൽ നടന്നു. മുൻ എം.എൽ.എ അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സ്വാമിനാഥൻ മുഖ്യപ്രഭാഷണം നടത്തി.യു.ഡി.എഫ് ജില്ലാ കൺവീനർ സി.കെ.ഷാജിമോഹൻ,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഷൺമുഖൻ,സി.ആർ.ജയപ്രകാശ് കളവംകോടം,ജോസഫ് വർഗീസ്,ബി.ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു.ജയപ്രകാശ് സ്വാഗതവും ഇ.വി.ജോണി നന്ദിയും പറഞ്ഞു.ജില്ലാ പ്രസിഡന്റായി ജോസഫ് വർഗീസ് മുള്ളംചിറ(ചേർത്തല),സെക്രട്ടറിയായി വി.രാജേന്ദ്രൻ(കാർത്തികപ്പള്ളി) എന്നിവരേയും സംസ്ഥാന കമ്മിറ്റി അംഗങ്ങളായി കെ.ഷൺമുഖൻ,എം.ആർ.സനിൽകുമാർ,ബി. ചന്ദ്രസേനൻ എന്നിവരേയും തിരഞ്ഞെടുത്തു. ചേർത്തല താലൂക്ക് പ്രസിഡന്റായി ഇ.വി.ജോണിയേയും സെക്രട്ടറിയായി ബി.ജോഷിയേയും ട്രഷററായി കെ.രാജേന്ദ്രനെയും തിരഞ്ഞെടുത്തു.