ചേർത്തല:കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 29ന് മുഖ്യമന്ത്റിക്ക് കത്തയക്കൽ സമരം നടത്തും.
വെള്ളിയാഴ്ച രാവിലെ 10 ന് ചേർത്തല മെയിൻ പോസ്റ്റോഫിസിന് സമീപം നടക്കുന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.തമ്പുരാൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എം.എസ്.ചിദംബരൻ അദ്ധ്യക്ഷത വഹിയ്ക്കും.