മാവേലിക്കര: ആലപ്പുഴ ചെസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ചെസ് ഇൻ സ്കൂൾ, ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് 1ന് രാവിലെ 9 മുതൽ കണ്ടിയുർ ഗവ.യു.പി സ്കൂളിൽ നടക്കും. മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപെടുന്നവരാണ് 8ന് നടക്കുന്ന സംസ്ഥാന ഇന്റർ ചെസ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിക്കുന്നത്. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയും 5 മുതൽ 8 വരെയും 9 മുതൽ 12 വരെയുമുള്ള മൂന്ന് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്. ഓരോ വിഭാഗത്തിലുമുള്ള ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ട്രോഫിയും മെഡലും സർട്ടിഫിക്കറ്റും നൽകും. 9539014066, 9744294396, 9947109791.